Football

ഗോകുലത്തിന് ഇന്ന് നിര്‍ണായക ദിനം; ഈസ്റ്റ് ബംഗാളിനെതിരെ വൈകിട്ട് കൊല്‍ക്കത്തയില്‍ മത്സരം

ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്തുളള ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. ഇന്നത്തെ മത്സരം ജയിച്ചാല്‍ നാല് ടീമുകളെ പിന്തള്ളി 12 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കുതിക്കും എന്നാതാണ് മത്സരത്തിന്റെ പ്രാധാന്യം. അതേസമയം ടീം വിട്ട ഗ്രെനാഡ ദേശീയ ഫുട്‌ബോള്‍ താരവും മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായിരുന്ന അന്റോണിയോ ജെര്‍മന്‍ ഇല്ലാതെയാണ് ഗോകുലം കളിക്കാനിറങ്ങുന്നത്.

ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു പരാജയവുമായി ആറാം സ്ഥാനത്താണം ഇപ്പോള്‍ ഗോകുലം എഫ്‌സി. ഏഴ് മത്സരങ്ങളില്‍ നിന്ന് പതിനേഴ് പോയിന്റുമായി ചെന്നൈ സിറ്റിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. വൈകീട്ട് അഞ്ചിന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top