Film News

വിശ്വാസത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍

‘വീരം’, ‘വേഗം’, വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിന്റെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിശ്വാസം’. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയക്ക് സണ്‍ ടി വി വാങ്ങിയെന്നാണ് പുതിയ വാര്‍ത്ത. അജിത്ത് ഇരട്ടവേഷത്തിലെത്തുന്ന വിശ്വാസത്തില്‍ അജിത്തിന്റെ ഭാര്യയായി എത്തുന്നത് നയന്‍താരയാണ്. ‘ബില്ല’, ‘ആരംഭം’, ‘അയേഗന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്’ വിശ്വാസം.

അജിത്തിനോടുള്ള ആദരവ് കാരണം കഥ പോലും കേള്‍ക്കാതെയാണ് നയന്‍സ് ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്നും വിശ്വാസത്തിനായി മറ്റു ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്‌തെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ മുമ്പ് പ്രചരിച്ചിരുന്നു.

മലയാളി ബാലതാരമായ അനിഘ, അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം മേനോന്‍ ചിത്രമായ ‘എന്നെയ് അറിന്താലി’ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിരുന്നു. തമിഴില്‍ അനിഘയുടെ നാലാമത്തെ ചിത്രമാണിത്.

അജിത് – ശിവ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top