Latest News

കണ്ണിനും ബാറ്ററിക്കും ഒരുപോലെ ഉത്തമം; ഡാര്‍ക്ക് മോഡ് ഫീച്ചറുമായി വാട്സാപ്പ്

ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡുമായി വാട്സാപ്പ് എത്തുന്നു. രാത്രികാലങ്ങളിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഓഎല്‍ഇഡി പാനലുകളിലാകും ഡാര്‍ക് മോഡ് കൂടുതല്‍ പ്രകടമാവുക.

രാത്രിയില്‍ ഉപയോഗിക്കാന്‍ സുഗമമാണ് എന്നതിനൊപ്പം കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുകയും കൂടാതെ ബാറ്ററി ശേഷിയും മെച്ചപ്പെടുത്തും. ആപ്പുകള്‍ ഉപയോഗിക്കുന്ന നിറങ്ങളും ബാറ്ററി ശേഷിയെ ബാധിക്കുന്നുണ്ട്. തെളിച്ചം കൂടുതലുള്ള നിറങ്ങള്‍ ഫോണ്‍ ബാറ്ററി കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ വാട്സാപ്പില്‍ വരുന്ന ഡാര്‍ക്ക് മോഡ് ബാറ്ററി ശേഷി നിലനിര്‍ത്താന്‍ സഹായകമാണ്.

വാട്‌സാപ്പിന് മുന്‍പ് യുട്യൂബും ഫെയ്‌സ്ബുക്ക് മെസഞ്ചറും ഡാര്‍ക് മോഡ് അവതരിപ്പിച്ചിരുന്നു. വാട്‌സാപ്പ് ഡാര്‍ക്‌മോഡ് ഫീച്ചര്‍ ഇപ്പോള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. അതേസമയം വാട്‌സാപ്പ് ഡാര്‍ക് മോഡ് ഫീച്ചര്‍ എപ്പോള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top