Business

വിപണി കര കയറി

മുന്‍ വ്യാപാര ദിനങ്ങളിലെ നഷ്ടങ്ങളില്‍ നിന്ന് വെള്ളിയാഴ്ച ഓഹരി വിപണി കരകയറി. സെന്‍സെക്‌സ് 361 പോയിന്റ് ഉയര്‍ന്ന് 35673.25 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 93 പോയിന്റ് നേട്ടത്തില്‍ 10694 ലാണ് വ്യാപാരമവസാനിച്ചത്.

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ക്ക് വില വര്‍ദ്ധിച്ചു. നിഫ്റ്റി, ബാങ്ക് സൂചിക 1.5 ശതമാനമാണ് വര്‍ദ്ധിച്ചത്. ബജാജ്, ഓട്ടോ, മാരുതി സുസുക്കി ഓഹരികള്‍ക്കും വില കൂടി. നിഫ്റ്റി ഓട്ടോ സൂചിക 0.9 ശതമാനമാണ് കയറിയത്.

അഞ്ച് സംസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഇന്ന് വൈകുന്നേരത്തോടെ പുറത്ത് വരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരും ദിവസങ്ങളില്‍ ഓഹരി വിപണിക്ക് നിര്‍ണ്ണായകമാകും.

ധനകാര്യം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ക്കാണ് ഇന്ന് പ്രധാനമായും വില കയറിയത്.

അദാനി പോര്‍ട്ട്‌സ്, കൊടക് മഹീന്ദ്ര, ബജാജ് ഫിന്‍സേര്‍വ് എന്നീ ഓഹരികള്‍ നേട്ടത്തിന്റെ പാതയിലായിരുന്നു. കോള്‍ ഇന്ത്യ, സണ്‍ഫാര്‍മ്മ, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ ന്ടത്തിലായിരുന്നു. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 1077 ഓഹരികള്‍ നേട്ടത്തിലും 1458 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top