ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നില്‍ക്കുന്നതിനിടെ ഗഡ്കരി കുഴഞ്ഞു വീഴുകയായിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ മഹാത്മ ഫുലെ കാര്‍ഷിക സര്‍വ്വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് സംഭവം.
ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗഡ്കരിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.