ദുബായ്: സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന പതിനേഴുകാരിയുടെ പരാതിയെ തുടര്‍ന്ന് ബോളിവുഡ് ഗായകന് മികാ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്യമല്ലാത്ത ചിത്രങ്ങള്‍ അയച്ചതിന് ബ്രസീലിയന്‍ യുവതിയാണു പരാതി നല്‍കിയത്.
ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ ബര്‍ദുബായിലെ ഒരു ബാറില്‍ നിന്ന് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് അബുദാബിയിലെ ജയിലിലേക്കു മാറ്റിയതായും അറിയുന്നു.