Kerala

നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടക നടനും സംവിധായകനുമായ കരകുളം ചന്ദ്രന്‍ (68) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. ബൈപ്പാസ് സര്‍ജറിക്കുശേഷം ആറു മാസമായി വിശ്രമത്തിലായിരുന്നു. നിരവധി സീരിയലുകളിലും സിനിമകളും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം കരകുളം കലാഗ്രാമത്തിനടുത്തുള്ള വസതിയായ ‘അജന്തയില്‍’ പൊതുദര്‍ശനത്തിനു വച്ചു. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍.

യന്ത്രം സുദര്‍ശനം, ഭരതക്ഷേത്രം, മന്വന്തരം, എനിക്കു മരണമില്ല, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, ലയനം, കൈയ്യും തലയും പുറത്തിടരുത് തുടങ്ങി കെപിഎസിയുടെ പത്തോളം നാടകങ്ങളുള്‍പ്പെടെ അന്‍പതോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1985 ല്‍ കൊല്ലത്തുനിന്ന് ‘അജന്ത’ എന്ന നാടക പ്രസ്ഥാനത്തിനു രൂപം നല്‍കി. ‘അജന്ത’യുള്‍പ്പെടെ 118 നാടകങ്ങള്‍ സംവിധാനം ചെയ്തു. അഞ്ചു സിനിമകളിലും 88 സീരിയലുകളിലും അഭിനയിച്ചു.

കേരള സര്‍ക്കാരിന്റെ നാലു സംസ്ഥാന അവാര്‍ഡുകള്‍, ഏറ്റവും മികച്ച നാടക സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ( മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി പുരസ്‌കാരം, സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാര്‍ഡ്, എണ്‍പതിലേറെ സംസ്ഥാനതല പുരസ്‌കാരങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top