Entertainment

നടി അനുമോളോട് അസൂയ തോന്നുന്നുവെന്ന് ദുല്‍ഖര്‍

കൊച്ചി: ആര്‍ക്കും അസൂയ തോന്നിപ്പോകുന്ന തരത്തില്‍ യുവാക്കളുടെ ഹരമായി മാറിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ദുല്‍ഖറിന് ഒരാളോട് അസൂയ തൊന്നിയാലോ.

സിനിമ നടി അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് ദുല്‍ഖര്‍. അനുവിന്‍രെ ട്രാവല്‍ വീഡിയോ ചാനല്‍ പ്രകാശനം ചെയ്യവെയാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യൂട്യൂബ് ചാനല്‍ വഴി അനുമോളും ദുല്‍ഖറും പുതിയ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.അനുയാത്ര എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.

‘അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്നും, ഇത്തരമൊരു ചാനല്‍ വലിയ ആഗ്രഹമാണെന്നും ദുല്‍ഖര്‍ വീഡിയോയില്‍ പറയുന്നു’

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top