കൊച്ചി: ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ പണിമുടക്ക് കൊച്ചിയില്‍ പുരോഗമിക്കുന്നു. ഒന്‍പത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടേതാണ് സമരം.
രണ്ട് തവണകളായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെയും, ഗതാഗതമന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ പ്രശ്നപരിഹാരത്തിന് ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് തൊഴിലാളികള്‍ പണിമുടക്കിലേക്ക് കടന്നത്.
സര്‍ക്കാര്‍ നിശ്ചയിച്ച ടാക്സി ചാര്‍ജ്ജ് ഉറപ്പാക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.