Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ കൊടിയേറി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ കലോത്സവ പതാക ഉയര്‍ത്തി കലോത്സവം ഉദ്ഘാടനം ചെയ്തു.

ആര്‍ഭാടത്തിലല്ല കുട്ടികളുടെ കലാമികവിലാണ് കാര്യമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ കുറഞ്ഞെന്നും പൂര്‍ണ്ണമായും വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

മാത്രമല്ല, വിധിനിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കുമെന്നും കൂടുതല്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമാകാതെയാണ് മേള സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കലോത്സവത്തിന്റെ ആദ്യദിനത്തിലെ അതിജീവനം പ്രമേയമാക്കിയ അവതരണ ഗാനം കൂടുതല്‍ ശ്രദ്ധേയമായി. ഇന്ന് 62 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top