Football

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമുയര്‍ത്താന്‍ മെസിയും റൊണാള്‍ഡോയും ഒന്നിച്ചെത്തുന്നു

കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എത്തുന്നു. മൈതാനത്ത് നേര്‍ക്കുനേര്‍ ആയിരുന്നു ഇതുവരെ എത്തിയിരുന്നതെങ്കില്‍ ഇത്തവണ കളി കാണാനാണ് ഇരുവരും എത്തുന്നതെന്ന വ്യത്യാസമുണ്ട് കേട്ടോ..! തിങ്കളാഴ്ച സ്പെയിനിലെ റയല്‍ മാഡ്രിഡ് മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് കോപ്പ ലിബര്‍ട്ടഡോറസ് ഫൈനല്‍.

ലയണല്‍ മെസി കളി കാണാന്‍ എത്തുമെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ക്രിസ്റ്റിയാനോയുടെ കാര്യത്തില്‍ ഇപ്പോഴും ചെറിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കളി കാണാന്‍ റൊണാള്‍ഡോ എത്തുകയാണെങ്കില്‍ റയല്‍ മാഡ്രിഡ് വിട്ട ശേഷം പഴയ തട്ടകത്തിലേക്കുളള റോണോയുടെ ആദ്യ സന്ദര്‍ശനം കൂടിയാകും ഇത്.

അര്‍ജന്റീനന്‍ ക്ലബ്ബുകളായ ബൊക്ക ജൂനിയേഴ്സും റിവര്‍പ്ലേറ്റും തമ്മിലാണ് മത്സരം. നാട്ടങ്കങ്ങളിലെ പ്രമുഖ പോരാട്ടമായ റിവര്‍പ്ലേറ്റ് ബൊക്ക ജൂനിയേഴ്സ് മത്സരത്തിന് ലോകമെങ്ങും വലിയ ആരാധകരാണുള്ളത്. അര്‍ജന്റീനയില്‍ നടക്കേണ്ട രണ്ടാംപാദ മത്സരം ആരാധകരുടെ പ്രതിഷേധം കാരണം വേദി മാറ്റുകയായിരുന്നു. ആദ്യ പാദത്തില്‍ രണ്ട് ഗോള്‍ വീതമടിച്ച് ഇരു ടീമുകളും സമനിലയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top