Kerala

ഇന്ന് അര്‍ധരാത്രി മുതല്‍ കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി പണിമുടക്ക്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സംയുക്ത തൊഴിലാളി സംഘടനയാണ് സമരം നടത്താന്‍ തീരുമാനിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഉബര്‍, ഒല എന്നീ കമ്പനികളുമായി ഡ്രൈവര്‍മാര്‍ സഹകരിക്കില്ല. ഗതാഗത മന്ത്രി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുമായും ടാക്സി കമ്പനികളുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.

ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ തൊഴിലാളികളില്‍ നിന്ന് അമിത കമ്മീഷന്‍ ഈടാക്കുന്നുവെന്നാണ് ആരോപണം. ടാക്സികള്‍ അധിക ട്രിപ്പുകള്‍ എടുത്താലും മുന്‍പ് നല്‍കുമെന്ന് അറിയിച്ചിരുന്നത് പോലെ ശമ്പളമോ ആനുകൂല്യങ്ങളോ ഇപ്പോള്‍ നല്‍കുന്നില്ല. ട്രിപ്പുകള്‍ കൂടുന്നത് അനുസരിച്ച് ഇന്ധനം നിറക്കാനുള്ള തുക പോലും കിട്ടുന്നില്ലെന്നും തൊഴിലാളികള്‍ പരാതി പറയുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഡ്രൈവര്‍മാര്‍ക്ക് ഉറപ്പാക്കുക, ഓണ്‍ലൈന്‍ കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നത് തടയുക തുടങ്ങിയവയാണ് ടാക്‌സി ഡ്രൈവര്‍മാര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top