Kerala

ശബരിമല പ്രതിഷേധങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചു: ബാലവകാശ കമ്മീഷന്‍

ശബരിമല: ശബരിമലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചുവെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇത് ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ബാലവകാശ കമ്മീഷന്‍ ഡിജിപിയോട് നിര്‍ദേശിച്ചു. കുട്ടികളെ സമരത്തിന് ഇറക്കിയത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ബാലവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി.സുരേഷ് പറഞ്ഞു.

അതേസമയം നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധം നടത്തിയതിന് രക്ഷിതാവിനൊപ്പം കുട്ടിയേയും കസ്റ്റഡിയില്‍ എടുത്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന പൊലീസാണെന്നും  ബാലാവകാശകമ്മീഷന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top