Kerala

കലാമാമാങ്കത്തിന് നാളെ അരങ്ങുണരും

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കത്തിന് കേളികൊട്ടുയരുന്നു. അന്‍പത്തിയൊമ്പതമത് കേരള സ്‌കൂള്‍ കലോത്സവത്തിന് നാളെ അരങ്ങുണരും.

കൊച്ചുകലാകാരെ വരവേല്‍ക്കാന്‍ ആലപ്പുഴ നഗരം ഒരുങ്ങിക്കഴിഞ്ഞു. ഇത് മൂന്നാം തവണയാണ് ആലപ്പുഴ നഗരം കൗമാരകലാ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഒരു തവണ മാവേലിക്കരയിലും കലോത്സവം നടന്നത് കൂടെ ചേര്‍ത്താല്‍ ആലപ്പുഴയ്ക്കിത് നാലാംവട്ടം.

പ്രളയദുരിതത്തില്‍ നിന്നും കരകയറാനൊരുങ്ങുന്ന കേരളത്തിന്റെ ദുരിതാശ്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ചെലവ് ചുരുക്കിയാണ് ഇത്തവണത്തെ കലോത്സവം. മുപ്പതോളം വേദികളിലായാണ് ഇക്കുറി മത്സരങ്ങള്‍ നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top