Latest News

രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം ഡിസംബര്‍ 25ന് തുറക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലം അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയില്‍റോഡ് പാതകള്‍ സമന്വയിപ്പിച്ചാണ് 4.94 കിലോമീറ്റര്‍ നീളമുള്ള ബോഗിബീല്‍ പാലം നിര്‍മിച്ചിരിക്കുന്നത്.

അസമിലെ റെയില്‍ റോഡ് പാതകള്‍ ബന്ധിപ്പിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ നിന്ന് അസമിലേക്കുള്ള യാത്ര ലഘൂകരിക്കാന്‍ ബോഗിബീല്‍ പാലം സഹായകമാകും . നിലവില്‍ അരുണാചല്‍ പ്രദേശില്‍ നിന്ന് അസമിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 500കി.മീ ദൂരമുണ്ട്. ബോഗിബീല്‍ പാലം വരുന്നതോടെ യാത്രാദൂരം 100 കിലോമീറ്ററായി കുറയും. അരുണാചലില്‍ നിന്ന് ചൈനാ അതിര്‍ത്തിയിലേക്കുള്ള സൈനികസംഘങ്ങളുടെ യാത്രയും കൂടുതല്‍ എളുപ്പമാകും.

നദിക്ക് കുറുകെ 32 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 4,857 കോടി രൂപയാണ് മേല്‍പാലത്തിന്റെ നിര്‍മാണ ചെലവ്. 1997 ല്‍ അന്നത്തെ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയാണ് പാലം നിര്‍മാണത്തിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചതെങ്കിലും നിര്‍മാണം 2002 ല്‍ വാജ്പേയിയുടെ ഭരണകാലത്താണ് തുടങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top