Breaking News

കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ; സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്ന് ഹൈക്കോടതി

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റി. ബാക്കി വാദം കേട്ട് നാളെ വിധി പറയാമെന്നും കോടതി വ്യക്തമാക്കി. സുരേന്ദ്രനെ എത്ര കാലം ജയിലില്‍ ഇടുമെന്ന് ഹൈക്കോടതി ചോദിച്ചു.

അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്നയാള്‍ ഇത്തരം പ്രവര്‍ത്തി ചെയ്യരുതെന്നും കോടതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top