2019 ജനുവരി ഒന്നുമുതല്‍ നക്ഷത്ര ഹോട്ടലുകളില്‍ നിന്നും റിസോര്‍ട്ടുകളിലും പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തും. പകരം ചില്ലുകുപ്പികളിലാകും ഇനി കുടിവെളളം ലഭ്യമാക്കേണ്ടത്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് പ്രകാരമാണ് നിരോധം. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളടക്കം സ്വീകരിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
സ്റ്റാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയ്ക്ക് പുറമെ 500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ്ബോട്ടുകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാകും. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്കും നിരോധനം ഏര്‍പ്പെടുത്തും. കുപ്പിവെള്ളത്തിനായി ആര്‍ഒ പ്ലാന്റ്, റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് തുടങ്ങിയ സ്ഥാപിക്കണം. ചില്ലുകുപ്പി സ്റ്റെറിലൈസേഷന്‍ യൂണിറ്റുകള്‍ തുടങ്ങണമെന്നും നിര്‍ദേശമുണ്ട്.
കുടിവെളളം പ്ലാസ്റ്റിക് കുപ്പികളില്‍ വില്‍ക്കുന്നത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പ്രാരംഭ ഘട്ടം എന്ന നിലയിലാകും സ്റ്റാര്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പദ്ധതി നടപ്പിലാക്കുക.