Latest News

സാംസംങിന്റെ കിടിലന്‍ കോംബോ ഓഫര്‍; ഗാലക്‌സി നോട്ട് 9 നൊപ്പം 512 ജിബി മെമ്മറി കാര്‍ഡ്

ഗാലക്‌സി നോട്ട് 9ന് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് സാംസങ്. സാംസങ് ഇവിഒ പ്ലസ് 512 ജിബി മെമ്മറി ലഭിക്കുന്ന ഗാലക്‌സി നോട്ട് 9നൊപ്പം 22,900 രൂപ വരുന്ന 512 ജിബി മെമ്മറി കാര്‍ഡ് 4,999 രൂപയ്ക്കു ലഭിക്കും. ഡിസംബര്‍ 31വരെയാണ് ഓഫര്‍ കാലാവധി. മൊബൈലില്‍ 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 4കെ യുഎച്ച്ഡി അല്ലെങ്കില്‍ 78 മണിക്കൂര്‍ സമ്പൂര്‍ണ എച്ച്ഡി വീഡിയോ റെക്കോഡ് ചെയ്യാവുന്നതാണ് ഈ കാര്‍ഡ്.

2018ലെ തങ്ങളുടെ അനുഭവം പങ്കുവയ്ക്കാവുന്ന 1 ടിബി ചലഞ്ചും സാംസങ് സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു ഭാഗ്യശാലികള്‍ക്ക് ഗാലക്‌സി നോട്ട് 9 സമ്മാനമായി ലഭിക്കും.

ഗാലക്‌സി നോട്ട്9 ഇപ്പോള്‍ 128ജിബി അല്ലെങ്കില്‍ 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഒപ്ഷനില്‍ ലഭ്യമാണ്. 1ടിബി മൈക്രോ എസ്ഡി കാര്‍ഡ് വരെ ഗാലക്‌സി 512ജിബി പതിപ്പില്‍ പുറമേ നിന്നും ഉപയോഗിക്കാം. ഗാലക്‌സി നോട്ട് 9 ടിവിയിലോ മോണിറ്ററിലോ കുത്തിയാല്‍ പിസി പോലെ പ്രവര്‍ത്തിക്കും. 6.4 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, സ്റ്റീരിയോ സ്പീക്കറുകള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്.

ഉപഭോക്താക്കള്‍ക്ക് പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ കൈമാറുന്നതു വഴി 9000 രൂപയുടെ ബോണസും ലഭിക്കും. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 6000 രൂപയുടെ കാഷ് ബാക്കുമുണ്ട്. സാംസങ് ഗാലക്‌സി നോട്ട് 9, 512 ജിബി തെരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ, മെറ്റാലിക്ക് കോപ്പര്‍ എന്നീ നിറങ്ങളില്‍ 84,900 രൂപയ്ക്കു ലഭ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top