Latest News

മരിച്ചുപോയ യജമാന്റെ വിളിയും കാത്ത് ജോര്‍ജ് ബുഷ് സീനിയറിന്റെ വളര്‍ത്തുനായ സുള്ളി

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ലു ബുഷിന്റെ ശവമഞ്ചത്തിന് സമീപം കാവലിരിക്കുന്ന സുള്ളി എന്ന വളര്‍ത്തുനായയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യജമാനനോടുള്ള സ്നേഹം പ്രകടമാക്കുന്ന സുള്ളിയുടെ ചിത്രം പുറത്തുവിട്ടത് മുന്‍ വൈറ്റ് ഹൗസ് വക്താവ് ജിം മെക്ക്ഗ്രാത്ത് ആണ്. മിഷന്‍ കംപ്ലീറ്റ് റിമംബറിങ്ങ് 41 എന്ന തലകെട്ടോടെയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

രോഗശയ്യയില്‍ ആയിരുന്നപ്പോള്‍ പ്രസിഡന്റിന് ആവശ്യമായ സാധനങ്ങള്‍ എടുത്തു നല്‍കുക, വാതില്‍ തുറന്നു കൊടുക്കുക, തുടങ്ങിയ സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നത് സുള്ളിയാണ്. ലാംബ്രഡോര്‍ ഇനത്തില്‍പ്പെട്ട സുള്ളിയെ അമേരിക്കാസ് വെറ്റ് ഡോഗ്സ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ നല്‍കിയതാണ്. സംസ്‌ക്കാരം നടക്കുന്നതു വരെ യജമാനനെ വിടാതെ പിന്തുടരാന്‍ സുള്ളിക്കും പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഹൂസ്റ്റണിലാണ് അന്തരിച്ച ജോര്‍ജ് എച്ച്. ഡബ്ലു ബുഷിന്റെ സംസ്‌ക്കാരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top