റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി. വാണിജ്യ ബാങ്കുകള്‍ക്ക് റിസേര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പ പലിശ നിരക്കാണ് റിപ്പോ. റിവേഴ്സ് റിപ്പോ നിരക്ക് 6.2 ശതമാനമായി തുടരും. എസ്എല്‍ആര്‍ കാല് ശതമാനം കുറച്ച് 19.25 ശതമാനമാക്കി.
പണപ്പെരുപ്പ നിരക്ക് 2.7 – 3.2 ശതമാനമാക്കി കുറയ്ക്കുകയെന്ന ലക്ഷ്യം മുന്നോട്ട് വയ്ക്കുകയും ചെയ്തു. നേരത്തെ ഇത് 3.9 – 4.5 ശതമാനമായിരുന്നു.
പണപ്പെരുപ്പത്തിന്റെ തോത് സുരക്ഷിതമായ നിലയിലുമാണ്. ഇത് കാരണം പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നുവെങ്കിലും ആര്‍ബിഐ മുഖവിലയ്ക്കെടുത്തില്ല.