പുതിയ തമിഴ് ചിത്രം വാനില്‍ കല്ല്യാണി പ്രിയദര്ശന് ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു. സംവിധായകന് ആര് കാര്‍ത്തിക്കിന്റെ ചിത്രത്തിലാണ് കല്ല്യാണി പ്രിയദര്‍ശനും ദുല്‍ഖറും ഒന്നിക്കുന്നത്. കല്ല്യാണിയുടെ ആദ്യ തമിഴ് ചിത്രമാണ് വാന്‍.
പറഞ്ഞു പഴകാത്ത പുതുമയാര്‍ന്ന പ്രണയത്തെയാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും പ്രകൃതിക്ക് ചിത്രത്തില്‍ വലിയ സ്ഥാനമുണ്ടെന്നും കാര്‍ത്തിക് പറയുന്നു. താനാഗ്രഹിച്ചത് നസ്രിയയെയോ ജനീലിയയെയോ പോലുള്ള നായികമാരെയാണെന്നും എന്നാല്‍ ഒരു ഫ്രഷ് ഫെയ്സ് അന്വേഷിച്ച് തനിക്ക് കല്ല്യാണിയില്‍ അത് കണ്ടെത്താനായെന്നും കാര്‍ത്തിക് പറയുന്നു.
ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയായിരിക്കും ചിത്രമെന്നും സംവിധായകന് വ്യക്തമാക്കുന്നു. ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഉള്ളതെന്ന് സംവിധായകന് നേരത്തെ പറഞ്ഞിരുന്നു. കൃതി സനോണാണ് ചിത്രത്തിലെ മറ്റൊരുനായിക.