സംസ്ഥാനത്ത് ആറ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി 58 ബാച്ചുകളിലേക്ക് ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടിയിട്ടില്ലെന്ന് സര്‍ക്കാര്‍.
ഏറ്റവുമധികം ബാച്ചുകള്‍ ഒഴിഞ്ഞു കിടക്കുന്നത് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് കോഴ്സിലാണ്, 15 ബാച്ചുകള്‍. രണ്ടാം സ്ഥാനം ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്ജീനീയറിംഗിലാണ്, 13 ബാച്ചുകള്‍ . കംപ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചിന് കീഴില്‍ 9 ബാച്ചുകളും ഒഴിഞ്ഞു കിടപ്പുണ്ട്.
മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, സിവില്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകള്‍ക്ക് കീഴിലാണ് മറ്റുള്ള ആളില്ലാ ബ്രാഞ്ചുകള്‍.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എന്‍ജിനീയറിംഗിന് ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വന്നതായി നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു.
എന്‍ജിനീയറിംഗ് പ്രവേശനം പൂര്‍ത്തിയായപ്പോള്‍ 23645 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതായി മന്ത്രി കെടി ജലീല്‍ നിയമസഭയെ അറിയിച്ചു.