Latest News

അനുമതിയില്ലാതെ ഫോട്ടോയെടുത്തു; യുഎഇയില്‍ ഒന്നര ലക്ഷം ദിര്‍ഹം പിഴ

അബുദാബി: അനുമതിയില്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതിന് പ്രവാസി വനിതയ്ക്ക് 1,50,000 ദിര്‍ഹം പിഴ. ഇവര്‍ എടുത്ത ബീച്ചിന്റെ ചിത്രത്തില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ പരാതിലാണ് നടപടി. അബുദാബിയിലാണ് സംഭവം.

ബീച്ചുകള്‍ സ്വയം വൃത്തിയാക്കേണ്ടുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള പരിപാടിയുടെ ഭാഗമായി എടുത്ത ചിത്രമാണ് സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായ സ്ത്രീയെ കുരുക്കിലാക്കിയിരിക്കുന്നത്.

ഫോട്ടോ എടുത്ത സ്ത്രീ ഒരു ഓട്ടിസം സെന്ററിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഈ ഫോട്ടൊ പോസ്റ്റ് ചെയ്തു. ഫോട്ടോയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് ഇത് കണ്ടതോടെ പരാതി നല്‍കുകയായിരുന്നു.

തന്റെ ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചുവെന്ന് കാണിച്ചായിരുന്നു പരാതി. സാമൂഹിക സേവനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ആളാണ് താനെന്നും ഫോട്ടോ എടുത്തതിന് പിന്നില്‍ മറ്റ് ദുരുദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫോട്ടോ എടുത്ത സ്ത്രീയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ ഇവരുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ഒന്നര ലക്ഷം ദിര്‍ഹം പിഴയടയ്ക്കാനായിരുന്നു വിധി. അതേസമയം, വിധിക്കെതിരെ ഇപ്പോള്‍ മേല്‍ക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍ പ്രതിയായ സ്ത്രീ. കേസ് ഡിസംബര്‍ 11ന് പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top