അമേരിക്കക്കാരനായ റയാന് എന്ന ഏഴു വയസ്സുകാരന്റെ വരുമാനമെത്രയാണെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. 155 കോടി രൂപ !
വീട്ടിലിരുന്ന് നിര്‍മിക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതുവഴിയാണ് റയാന് വരുമാനമുണ്ടാക്കുന്നത്.
ഫോബ്സ് മാഗസിന് തയ്യാറാക്കുന്ന ഹൈയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാര്‍സിന്റെ പട്ടികയിലാണ് റയാന് ഒന്നാമതെത്തിയിരിക്കുന്നത്. ഡാനിയല്‍ മിഡില്ട്ടണ്, ജേക്ക് പോള്‍ തുടങ്ങിയ യുട്യൂബ് താരങ്ങളെപ്പോലും പിന്തള്ളിയാണ് റയാന്റെ ഈ നേട്ടം.
കളിപ്പാട്ടങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന റയാന് ഓരോ കളിപ്പാട്ടങ്ങളുടേയും റിവ്യൂ തയ്യാറാക്കിയാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത്. മാതാപിതാക്കളുടെ സഹായത്തോടെയാണ് വീഡിയോകള്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത്. 2015 മാര്‍ച്ചിലാണ് റയാന് ടോയ്സ് റിവ്യൂ ചാനല്‍ ആരംഭിക്കുന്നത്. നിലവില്‍ റയാന് യുട്യൂബില്‍ 1.73 കോടി ഫോളോവേഴ്സാണ് ഉള്ളത്.