Latest News

പാന്‍കാര്‍ഡ് നിയമങ്ങളില്‍ ബുധനാഴ്ച മുതല്‍ മാറ്റം

കൊച്ചി: നികുതി വെട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ പാന്‍കാര്‍ഡ് നിയമങ്ങളില്‍ മാറ്റം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡ് എടുത്തിരിക്കണം. ഇതിനായുള്ള അപേക്ഷകള്‍ മേയ് 31നുള്ളില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ധനമന്ത്രാലയത്തിന്റെ ഇന്‍കം ടാക്സ് റൂള്‍സ്(1962) പ്രകാരമാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

രണ്ടര ലക്ഷത്തിനു മുകളില്‍ ഇടപാടുകള്‍ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, അവകാശി, സ്ഥാപകന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, പ്രിന്‍സിപ്പല്‍ ഓഫീസര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇനിയും ഇല്ലാത്തവര്‍ അടുത്ത വര്‍ഷം മെയ് 31ന് മുമ്പ് പാന്‍കാര്‍ഡ് നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് പുതിയ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top