Kerala

ജാതി സംഘടനകളെ കൂടെ നിര്‍ത്തിയുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്ന് വി.എസ്

തിരുവനന്തപുരം: ജാതി സംഘടനകളെ കൂടെ നിര്‍ത്തിയുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. കമ്മ്യൂണിസ്റ്റ് നേതാവായ എന്‍.സി.ശേഖറിന്റെ പേരിലുള്ള പുരസ്‌കാരം കോടിയേരിയില്‍ നിന്നു വാങ്ങി ബാലരാമപുരത്തു പ്രസംഗിക്കവേയാണ് വിഎസ് വനിതാ മതിലിനെതിരെ തുറന്നടിച്ചത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റുകാരും എങ്ങനെ പ്രവര്‍ത്തിക്കണമെന്നു വിശദീകരിച്ചുകൊണ്ടാണ് വനിതാ മതിലിന്റെ പേരുപറയാതെ വിഎസ് നിലപാടു വ്യക്തമാക്കിയത്.

സവര്‍ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനായി ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പദ്ധതി പാര്‍ട്ടിക്കു ചെയ്യാനാവില്ലെന്നും ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല വര്‍ഗസമരത്തിന്റെ രീതിശാസ്ത്രമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top