Breaking News

യുഡിഎഫ് എംഎല്‍എമാരുടെ സമരത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് ചെന്നിത്തല

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ അയവുവരുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് പുറത്ത് നടത്തുന്ന സമരത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രശ്‌ന പരിഹാരത്തിനായി സ്പീക്കര്‍ ഇവരുമായി ചര്‍ച്ച നടത്തണമെന്നും ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു. സത്യഗ്രഹം നടത്തുന്ന എംഎല്‍എമാരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണര്‍ സഭയെ അറയിച്ചു.

നിരോധനാജ്ഞ പിന്‍വലിക്കുക, തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി വി.എസ്.ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നീ എംഎല്‍എമാരാണ് മൂന്ന് ദിവമായി സത്യഗ്രഹ സമരം നടത്തുന്നത്.

അതേ സമയം, സഭാ നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇന്ന് ചോദ്യോത്തരവേളയോട് സഹകരിക്കാമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ തടസപ്പെടുകയാണുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top