Latest News

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി; ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു. ദുബായില്‍ നിന്നും കഴിഞ്ഞ രാത്രിയാണ് സിബിഐ സംഘം ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം യുഎയില്‍ അറസ്റ്റിലായ മിഷേലിനെ നിരന്തരമായ നിയമനടപടികള്‍ക്കൊടുവിലാണ് ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നത്.

ക്രിസ്റ്റ്യന്‍ മിഷേലിനെ വിട്ടുനല്‍കുന്നതു സംബന്ധിച്ച കീഴ്‌ക്കോടതി ഉത്തരവ് കഴിഞ്ഞ 19ന് ദുബായ് ഉന്നത കോടതി ശരിവച്ചിരുന്നു. അതോടൊപ്പം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് നടപടി ഉണ്ടായതെന്നതും ശ്രദ്ധേയം. ആഭ്യന്തര മന്ത്രാലയത്തിനു പകരം വിദേശകാര്യ മന്ത്രാലയമാണു കൈമാറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് മിഷേലിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതേതുടര്‍ന്നാണ് യുഎഇ ഇയാളെ ഇന്ത്യയ്ക്ക് വിട്ടുനല്‍കിയത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് 225 കോടി രൂപ കൈക്കൂലി വാങ്ങിച്ചെന്നാണ് മിഷേലിനെതിരായ കേസ്. ഇന്ത്യയില്‍ കൈക്കൂലി നല്‍കിയവരുടെ ചുരുക്കപ്പേരുകള്‍ ഇയാള്‍ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. ഇയാളെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്താല്‍ കൂടുതല്‍പ്പേരെപറ്റി വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാല്‍ അഴിമതി വിരുദ്ധ പ്രതിഛായ ഉയര്‍ത്തിക്കാട്ടാനും അതോടാപ്പം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനുമാണ് മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി മിഷേലിനെ ഇന്ത്യലെത്തിച്ചതെന്നും വിലയിരുത്തലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top