വിപണിയില്‍ അനിശ്ചിതത്വം നിലനിന്നതോടെ സെന്‍സെക്സ് 106 പോയിന്റ് നഷ്ടത്തില്‍ 36,134 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 14 പോയിന്റ് താഴ്ന്ന് 10,869 ലാണ് ക്ലോസ് ചെയ്തത്.
അമേരിക്ക-ചൈന വ്യാപാര കരാര്‍ യഥായോഗ്യം പരിഹരിക്കപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഏഷ്യന്‍ വിപണികള്‍ മാന്ദ്യത്തിലായിരുന്നു. ഏഷ്യന്‍ വിപണിയിലെ മുരടിപ്പ് ഇന്ത്യന്‍ വിപണിയെ ഇന്ന് പ്രതികൂലമായി ബാധിച്ച പ്രധാന ഘടകമായിരുന്നു.
ബാങ്കിംഗ്, എഫ്എംസിജി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലെ ഓഹരി വിലയിടിവാണ് സൂചികയെ പിന്നോട്ടടിച്ചത്.
സണ്‍ ഫാര്‍മ്മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഗ്രാസിം ഇന്‍ഡ്സ്ട്രീസ്, എച്ച്ഡിഎഫ്സി, സ്റ്റേറ്റ് ബാങ്ക ഓഫ് ഇന്ത്യ എന്നീ ഓഹരികള്‍ക്കാണ് പ്രധാനമായും വിലയിടിഞ്ഞത്.
ഐടി ഓഹരികളുടെ വിലകള്‍ വര്‍ധിച്ചത് വിപണിയില്‍ ആശ്വാസമായി. ഉത്തരേന്ത്യയിലെ സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ പ്രതികരിക്കുന്നത്. ഇതിന് പുറമെ റിസര്‍വ് ബാങ്ക് ബുധനാഴ്ച്ച പ്രഖ്യാപിക്കാനിരിക്കുന്ന പണനയം എങ്ങനെയാകുമെന്നും നിക്ഷേപകര്‍ ഉറ്റുനോക്കുന്നു. ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായിനിലനിര്ത്തുമെന്നാണ് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.