Automotive

കേരളമില്ലാതെ എന്ത് ജാവ; ഒന്നും രണ്ടുമല്ല കേരളത്തിലെത്തുന്നത് 7 ഡീലര്‍ഷിപ്പുകള്‍

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തുന്ന ഒരു ഇരുചക്ര വാഹനത്തിന് ഇതില്‍പ്പരം സ്വീകാര്യത ഇനി ലഭിക്കാനില്ല. അത്രകണ്ട് ആരാധകരാണ് ജാവയുടെ വരവിനായി കാത്തിരിക്കുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ കൊല്‍ക്കത്ത മുംബൈ അടക്കമുളള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മാത്രമെ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കു എന്നറിയിച്ചിരുന്ന കമ്പനി ഇപ്പോള്‍ ഡീലര്‍ഷിപ്പുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.

ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലും ജാവ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കും. ഇതിനുപുറമെ ഒരു കേന്ദ്ര ഭരണപ്രദേശത്തും ഡീലര്‍ഷിപ്പ് തുറക്കാനുള്ള പുറപ്പാടിലാണ് ജാവ. കേരളത്തില്‍ ഏഴു ജില്ലകളില്‍ ജാവ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ജാവ ഡീലര്‍ഷിപ്പുകള്‍ തുറക്കുക.

കേരളത്തിലെ ജാവ ഡീലര്‍ഷിപ്പുകള്‍

കണ്ണൂര്‍ സൗത്ത് ബസാര്‍
കോഴിക്കോട് പുതിയങ്ങാടി
തൃശ്ശൂര്‍ കുറിയച്ചിറ
കൊച്ചി എടപ്പള്ളി
ആലപ്പുഴ ഇരുമ്പുപ്പാലം
കൊല്ലം പള്ളിമുക്ക്
തിരുവനന്തപുരം നിറമണ്‍കര ജംങ്ഷന്‍

രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുമെന്നായിരുന്നു ജാവ അറിയിച്ചിരുന്നത്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി.

ഇതില്‍ ജാവ, ഫോര്‍ട്ടി ടു മോഡലുകളാണ് ആദ്യം വില്‍പ്പനയ്‌ക്കെത്തുക. പെറാക്കിനെ പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ കമ്പനി വില്‍ക്കുകയുള്ളൂ. മോഡലുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി. ബുക്ക് ചെയ്തവര്‍ക്ക് ഡിസംബര്‍ 15 മുതല്‍ ബൈക്കുകള്‍ കൈമാറുമെന്ന് ജാവ വ്യക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top