ചെമ്പന്‍ വിനോദ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചലച്ചിത്ര താരം ടൊവീനോ തോമസാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. മാസ്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നവാഗതനായ സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ചിതം കോമഡി എന്റര്‍ടെയിനറാണ്. ചെഗുവേരയുടെ ലുക്കിലെത്തുന്ന സലിംകുമാറും, വിജയരാഘവന്റെ വെറൈറ്റി ഗെറ്റപ്പും ചിത്രത്തിന്റെ പ്രത്യേകതകളാണ്. മുഹമ്മദും ആല്‍ബിനും ശത്രുക്കളായ കഥ എന്ന ടാഗ് ലൈനോടെയാണ് ടൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.