മലയാളത്തിലെ പുതിയ ചലച്ചിത്ര വിസ്മയമാകാന് ഒരുങ്ങുന്ന ഒടിയനില്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിവച്ചിരിക്കുന്ന പുതിയ സസ്പെന്‍സ് അറിഞ്ഞതിന്റെ ആവേശത്തിമിര്‍പ്പിലാണ് സിനിമാ പ്രേമികള്‍. ലാലേട്ടനൊപ്പം ഒടിയനില്‍ മമ്മൂക്കയുമുണ്ടാകും.
ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംവിധായകന് ശ്രീകുമാര്‍ മേനോന് പുറത്തുവിട്ട ഈ വാര്‍ത്തകേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ശ്രീകുമാര്‍ മേനോന് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവച്ചിരിക്കുന്നത്. അഭിനേതാവായിട്ടല്ല, ഒടിയനില്‍ ശബ്ദസാന്നിധ്യമായാണ് മമ്മൂക്കയെത്തുക. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ മമ്മൂക്കയോടൊത്തുള്ള ചിത്രവും ശ്രീകുമാര്‍ മേനോന് ചേര്‍ത്തിട്ടുണ്ട്.
‘നന്ദി മമ്മൂക്ക, ഒടിയന് എനിക്കും എന്റെ ടീമിനും ഒരു സ്വപ്നസാക്ഷാത്കാരമാണ്. ഇപ്പോള്‍ താങ്കളുടെ ഇടിമുഴക്കമാര്‍ന്ന ശബ്ദം കൂടിയായപ്പോള്‍ എന്റെ ഒടിയന് പൂര്‍ണ്ണമാകുന്നു,” ശ്രീകുമാര്‍ മേനോന് ട്വിറ്ററില്‍ കുറിച്ചു.
ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. ദേശീയ പുരസ്കാരജേതാവായ ഹരികൃഷ്ണനാണ് ‘ഒടിയന്’ സിനിമയുടെ തിരക്കഥ. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, ഇന്നസെന്റ്, നരേന്, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഡിസംബര്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും.