Kerala

കൊല്ലത്ത് മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് കോളേജ് മാനേജ്മെന്റ് ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തത്.

നവംബര്‍ 28 ബുധനാഴ്ചയാണ് കൊല്ലം ഫാത്തിമ മാതാ കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയായ രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത്. സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെ കോപ്പിയടിച്ചുവെന്ന് സംശയത്തില്‍ രാഖിയെ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കുകയും കോളേജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാഡിന്റെ മുന്നില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്‌ക്വാഡിലുള്ളവരും മറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് രാഖി ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തല്‍. ഈപശ്ചാത്തലത്തിലാണ് ആരോപണ വിധേയരായ അധ്യാപകരെ മാനേജ്‌മെന്റ് സസ്പന്‍ഡ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top