2018ലെ ബാലണ്‍ ദിയോര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ എല്ലാ സാധ്യതകളും വിരല്‍ ചൂണ്ടുന്നത് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ സൂപ്പര്‍ താരത്തിലേക്കാണ്. ഫുട്ബോള്‍ ലോകത്തെ ഏറ്റവും പ്രമുഖ പുരസ്കാരമായ ബാലന് ദിയോര്‍ 2007ന് ശേഷം കൈയ്യാളിയിരുന്നത് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്ഡോയുമായിരുന്നെങ്കില് ഇത്തവണ കാര്യങ്ങള്‍ മാറി മറിയുമെന്നാണ് വിലയിരുത്തല്‍.
2007ല്‍ ബ്രസീലിന്റെ കക്കയ്ക്ക് ശേഷം ഫുട്ബോള്‍ ലോകം അടക്കി വാണിരുന്ന മെസി-റൊണാള്‍ഡോ കൂട്ടുകെട്ടായിരുന്നു സ്ഥിരമായി ബാലന് ദിയോര്‍ പങ്കിട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു ദശകത്തോളമായി ഫുട്ബോള്‍ ലോകത്തെ കിരീടം വയ്ക്കാത്ത രാജക്കന്മാരായി വിലസിയിരുന്ന മെസി-റോണോ യുഗത്തിന് അന്ത്യമാവുകയാണെന്നാണ് വിലയിരുത്തല്‍. കാര്യങ്ങള്‍ ഏറെ മാറി മറിഞ്ഞ ഇത്തവണ, ഇരുവര്‍ക്കും പുരസ്കാരം ലഭിക്കില്ലെന്ന് തന്നെയാണ് സൂചന.
മോഡ്രിച്ചിന് പുറമെ ഫ്രാന്‍സിന് ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച താരങ്ങളും ബാലണ്‍ ദിയോര്‍ പട്ടികയിലുണ്ട്. ഫ്രാന്‍സിന്റെ ആറ് താരങ്ങളാണ് പട്ടികയില്‍ മുന്നിലുള്ളത്. അന്‍േറാണിയോ ഗ്രീസ്മാന്, കിലിയന്‍ എംബാപ്പെ, റാഫേല്‍ വരാനെ, ഹ്യൂഗോ ലോറിസ്, പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ എന്നിവരാണ് പട്ടികയിലുളള മറ്റുളളവര്‍.
പാരിസില്‍ ഇന്ത്യന്‍ സമയം രാത്രി 1.30 നാണ് പുരസ്കാര പ്രഖ്യാപനം. മോഡ്രിച്ചിനു പുറമെ ബാലന്‍ദിയോര്‍ സാധ്യതയില്‍ മുന്‍പന്തിയിലുളളത്. അതേസമയം റയല്‍ മഡ്രിഡിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. എന്നാല്‍ പുരസ്കാര സാധ്യത ഇപ്പോഴും നില്‍ക്കുന്നത് ലൂക്ക മോഡ്രിച്ചിനു തന്നെയാണെന്നാണ് അഭ്യൂഹങ്ങള്‍. മികച്ച പുരുഷ താരത്തിനുളള ബലന്ദിയോര് പുരസ്കാരദാനത്തിനൊപ്പം മികച്ച വനിതാ താരത്തിനും, അണ്ടര്‍-21 താരത്തിനും ഇത്തവണ പുരസ്കാരമുണ്ട്.