Business

നേരിയ നേട്ടം: വിപണിയില്‍ വലിയ ചലനമില്ല

വലിയ ചലനങ്ങളൊന്നുമില്ലാതെയാണ് ഓഹരി വിപണിയില്‍ വ്യാപാരമവസാനിച്ചത്. വാരാദ്യ വ്യാപാര ദിവസമായ തിങ്കളാഴ്ച സെന്‍സെക്‌സ് 47 പോയിന്റ് ഉയര്‍ന്ന് 36241 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 7 പോയിന്റ് വര്‍ദ്ധിച്ച് 10884 ലാണ് വ്യാപാരമവസാനിച്ചത്.

ചൈന, യുഎസ് വ്യാപാരകരാര്‍ യുദ്ധത്തിന് ജി 20 സമ്മേളനവേദിയില്‍ നടന്ന ചര്‍ച്ചകള്‍ മുഖാന്തരം അയവ് വന്നതോടെ ഏഷ്യന്‍ ഓഹരി വിപണികള്‍ മുന്നേറ്റത്തിലായിരുന്നു. ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, യെസ് ബാങ്ക്, വേദാന്ത, ഗെയില്‍ തുടങ്ങിയ ഓഹരികളെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു.

ബുധനാഴ്ച റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുന്ന പണനയത്തിന് കാതോര്‍ത്തിരിക്കുകയാണ് നിക്ഷേപകര്‍. പലിശ നിരക്കില്‍ മാറ്റം വരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓഹരി വിപണിയെ പണനയം കാര്യമായി സ്വാധീനം ചെലുത്തുമെന്നതിനാല്‍ തല്‍ക്കാലം വിപണിയില്‍ കാര്യമായ ചാഞ്ചാട്ടമൊന്നും നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നില്ല.

വേദാന്ത, ജിന്‍ഡാല്‍ സ്റ്റീല്‍ ഓഹരികളുടെ വില ഉയര്‍ന്നത് മൂലം നിഫ്റ്റി, മെറ്റല്‍ സൂചിക 2 ശതമാനം ഉയര്‍ന്നു. സെബിയുടെ അന്വേഷണത്തെ തുടര്‍ന്ന് സണ്‍ഫാര്‍മ്മസ്യൂട്ടിക്കല്‍ ഓഹരികള്‍ക്ക് 7.6 ശതമാനം വിലയിടിഞ്ഞത് ശ്രദ്ധേയമായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗ്ലാക്‌സോ സ്മിത്ത് ലയിന്‍ എന്നീ കമ്പനികളുടെ ലയന വാര്‍ത്ത ഇരു കമ്പനികളുടെ ഓഹരി വിലകള്‍ ഉയര്‍ത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top