തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സാമാന്യ മര്യാദ ലംഘിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്.
നിയമസഭ സ്തംഭിപ്പിച്ചതിന്റെ ഉത്തരവാദി പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് വിലക്ക് ഇല്ലെന്ന് വ്യക്തമാക്കി. സ്പീക്കറോട് കാട്ടിയ ആനാദരവ് കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തികള്‍ ജനങ്ങളുടെ ധാരണകള്‍ തകര്‍ക്കുന്നുവെന്നും പിണറായി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു.