മികച്ച മുന്നേറ്റത്തിന് ശേഷം ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം 50 പൈസ കുറഞ്ഞ് ഇന്ന് കാലത്ത് വ്യാപാരം നടക്കുമ്പോള്‍ 70.08 രൂപയായി. വിദേശ വിനിമയത്തില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയുടെ മൂല്യം ഇടിയാനുളള പ്രധാന കാരണം.
കഴിഞ്ഞ വെളളിയാഴ്ച്ച രൂപയുടെ മൂല്യം നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 69.58 രൂപയിലെത്തിയിരുന്നു. ക്രൂഡിന്റെ വില ഉയര്‍ന്നതും, ഫോറിന് ഫണ്ടുകള്‍ വിദേശത്തേക്ക് പോകുന്നതുമാണ് ഇന്ന് രൂപയ്ക്ക് 50 പൈസ ഇടിയാനുളള ചില കാരണങ്ങളെന്ന് ഫോറിന് എക്സ്ചേഞ്ച് വ്യപാരികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.