കൊച്ചി: മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി പരിഹണിക്കുന്നത് കോടതി ഡിസംബര്‍ 11 ലേക്ക് മാറ്റി. കൂടുതല്‍ വാദത്തിനായാണ് കേസ് മാറ്റിവെച്ചത്.
മെമ്മറി കാര്‍ഡ് ഈ കേസിലെ രേഖയാണെങ്കില്‍ അത് കിട്ടാന്‍ അവകാശമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന് മുകുള്‍റോത്തക്കി കോടതിയില്‍ വാദിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ക്കിടെ ചില സംഭാഷണങ്ങളുണ്ട് അത് കേസിലെ മൊഴികളില്‍ ഇല്ലെന്നും മുകുള്‍ റോത്തകി വിശദീകരിച്ചു.
എന്നാല്‍ മെമ്മറി കാര്‍ഡ് എങ്ങനെ എടുക്കാനാകുമെന്ന് കോടതി ദിലീപിന്റെ അഭിഭാഷകനോട് ചോദിച്ചു. പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ് മെമ്മറി കാര്‍ഡ് നല്‍കാത്തതെന്ന് കോടതി മറുപടി നല്കി. മെമ്മറി കാര്‍ഡ് ഒരു രേഖയല്ല, അതൊരു മെറ്റീരീയല്‍ ആണെന്നും കോടതി വ്യക്തമാക്കി.
തനിക്ക് വേണ്ടത് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളാണ്, അത് കിട്ടിയാല്‍ കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.