രജനികാന്ത്-അക്ഷയ്കുമാര്‍ ചിത്രം 2.0 ലോകത്താകമാനമുള്ള തീയ്യറ്ററുകളില്‍ നിന്ന് 400 കോടി രൂപ ഇതുവരെ നേടി.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു ചിത്രം അമേരിക്കന്‍ തീയ്യറ്ററുകളില്‍ നിന്ന് പോലും റെക്കോര്‍ഡ് കളക്ഷന്‍ നേടുന്നത് ഇതാദ്യമായാണ്. മൊത്തം 543 കോടി രൂപയണ് 2.0യുടെ നിര്‍മ്മാണച്ചെലവ്.
ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ ചിത്രമാണ് 2.0. ശങ്കര്‍ സംവിധാനം ചെയ്ത 2.0യിലെ റഹ്മാന് സംഗീത സംവിധാനം ചെയ്ത ഗാനങ്ങള്‍ ഇതിനോടകം തന്നെ പ്രചാരം നേടിക്കഴിഞ്ഞു.