Kerala

രോഗി ഐസിയുവില്‍ നിന്ന് ഇറങ്ങിയോടി; നഴ്‌സുമാരും സുരക്ഷാ ജീവനക്കാരും അറിഞ്ഞില്ല, സംഭവം കൊച്ചിയില്‍

കളമശേരി: വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഐസിയുവില്‍ നിന്ന് പുറത്തിറങ്ങി. ലിഫ്റ്റില്‍ കയറി താഴെയിറങ്ങിയത് നഴ്‌സുമാരും സുരക്ഷാ ജീവനക്കാരും അറിഞ്ഞില്ല. ഇന്നലെ എറണാകുളം ഗവ.മെഡിക്കല്‍ കോളജിലാണ് സംഭവം.

വീണ് തലയ്ക്കു പരുക്കേറ്റു സംസാര ശേഷി നഷ്ടപ്പെട്ട എടയക്കുന്നം വേവനാട്ടു പറമ്പില്‍ വി.വി.കാര്‍ത്തികേയന്‍(67) ആണ് ഐസിയുവില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ പുറത്തിറങ്ങിയ രോഗി ചെന്നുപെട്ടത് ബന്ധുക്കളുടെ മുന്നിലായതിനാല്‍ രക്ഷപ്പെട്ടു.

4 ദിവസം മുന്‍പ് പരുക്കേറ്റ കാര്‍ത്തികേയനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top