റിസേര്‍വ് ബാങ്കിന്റെ പണനയ സമിതിയുടെ മൂന്ന് ദിവസത്തെ യോഗം ഇന്ന് ആരംഭിക്കും. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരിക്കും നയ പ്രഖ്യാപനം ഉണ്ടാവുക. സാമ്പത്തിക വളര്‍ച്ച മൂന്ന് പാദങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി നില്‍ക്കുകയാണെങ്കിലും ഇത്തവണ അടിസ്ഥാന നിരക്കുകളില്‍ മാറ്റമുണ്ടാകില്ല.
വാണിജ്യ ബാങ്കുകള്‍ക്ക് റിസേര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് ഇപ്പോള്‍ 6.50 ശതമാനമാണ്. പണപ്പെരുപ്പത്തിന്റെ തോത് ഇപ്പോള്‍ സുരക്ഷിതമായ നിലയിലാണ്. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 60 ഡോളറായി നില നില്ക്കുന്നതും റിസര്‍വ് ബാങ്കിന്റെ യോഗത്തില്‍ പരിഗണിക്കപ്പെടും. എന്നിരുന്നാലും പലിശ നിരക്കില്‍ കുറവ് വരുത്തില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം