Entertainment

സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുല്‍ഖറിന്റെ കുഞ്ഞുരാജകുമാരി മറിയം

ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുരാജകുമാരി മറിയം അമീറ സല്‍മാന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലാവന്‍ഡര്‍ നിറത്തിലുള്ള ഉടുപ്പണിഞ്ഞ കുഞ്ഞുമാലാഖയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

കുടുംബത്തിലെ ഒരു വിവാഹ ചടങ്ങിനിടയിലെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അമാലിന്റെ ഒക്കത്തിരുന്ന് കുസൃതിക്കണ്ണുമായി മറ്റാരിലേക്കോ നോക്കുകയാണ് കുഞ്ഞുമറിയം.

മകളെക്കാണാനുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പ് കൂടിയാണ് ഇപ്പോള്‍ അവസാനിച്ചത്. പിറന്നാള്‍ ദിനത്തിലായിരുന്നു മകളുടെ മുഖം കാണുന്ന തരത്തില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത്. പിന്നീട് ഇപ്പോഴാണ് താരപുത്രിയുടെ ഫോട്ടോ കാണാന്‍ ആരാധകര്‍ക്ക് കഴിഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top