ശബരിമലയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ വക സമ്മാനം. ശശികലയെ അറസ്റ്റ് ചെയ്ത പത്ത് വനിതാ പോലീസുകാര്‍ക്കാണ് ഡിജിപി സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. നിര്‍ണായക സാഹചര്യത്തിലും ശരിയായ രീതിയില്‍ കൃത്യനിര്‍വഹണം നടത്തിയതിനാണ് പാരിതോഷികം.
സിഐമാരായ കെ.എ.എലിസബത്ത്, രാധാമണി എന്നിവര്‍ക്ക് ആയിരം രൂപയും എസ്.ഐമാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്.അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവര്‍ക്ക് 500 രൂപ വീതവുമാണ് സമ്മാനം നല്‍കിയത്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവില്‍ പറയുന്നു.