ചെന്നൈ: സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ത്രീഡി ചിത്രം 2.0യുമായി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2വീലേഴ്സ് സഹകരിക്കുന്നു.
ഹോണ്ടയുടെ ബ്രാന്റ് അംബാസഡറായ അക്ഷയ് കുമാര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അക്ഷയ് കുമാറിന്റെ ഒട്ടോഗ്രാഫോടുകൂടി എക്-ബ്ലേഡ് മോട്ടോര്‍ സൈക്കിളുകള്‍ ഹോണ്ട ടച്ച് പോയിന്റുകളിലൂടെ 2.0 ചിത്രത്തിന്റ് ആരാധകര്‍ക്ക് സ്വന്തമാക്കാം.
സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ 2.0 സിനിമയും ഹോണ്ടയും തമ്മില്‍ സാദൃശ്യമുണ്ടെന്നും അക്ഷയ് കുമാറിന്റെ ഓട്ടോഗ്രഫുള്ള ഹോണ്ടയുടെ എക്സ് ബ്ലേഡില്‍ സിനിമ കാണാന്‍ എത്തുന്നതിനുള്ള അവസരമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നതെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീര്സിംഗ് ഗുലേരിയ പറഞ്ഞു.