ഐടി ബാങ്കിങ് ഓഹരികളുടെ മുന്നേറ്റം ഓഹരി വിപണിക്ക് ബുധനാഴ്ച്ച മികച്ച പിന്തുണ നല്കി. സെന്‍സെക്സ് 204 പോയിന്റ് വര്‍ധനയോടെ 35,717ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 43 പോയിന്റ് ഉയര്‍ന്ന് 10,729 ലാണ് വ്യാപാരമവസാനിപ്പിച്ചത്.
മൈന്ഡ്ടീ, ഇന്‍ഫോസിസ്, ടിസിഎസ് ഐടി ഓഹരികളുടെ വില 4 മുതല്‍ 5.7 ശതമാനം വരെ വര്‍ധിച്ചു. നിഫ്റ്റി ഐടി സൂചിക 2.7 ശതമാനം നേട്ടം കൈവരിച്ചു.
മൂഡിസ് ഇന്‍വസ്റ്റേഴ്സ് സര്‍വീസ്, യെസ് ബാങ്കിന്റെ റേറ്റിംഗ് താഴ്ത്തിയതോടെ വില 162 രൂപയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ആഴ്ച്ചകളില്‍ ഡോളറുമായുളള വിനിമയത്തില്‍ രൂപ കരുത്താര്‍ജിച്ചതും ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതുമാണ് വിപണിക്ക് തുണയായിരിക്കുന്നത്.
ഏഷ്യന്‍ വിപണി ചെറിയ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരമവസാനിപ്പിച്ചത്. ചൈന, യുഎസ് വ്യാപാര കരാര്‍ യുദ്ധത്തിന് അയവു വരുമെന്ന സൂചനയാണ് ഏഷ്യന്‍ വിപണിയുടെ മുന്നേറ്റത്തിന് കാരണമായത്. ഉത്തരേന്ത്യയിലെ നിയമസഭാ തിരഞ്ഞെടുപ്പ്ഫലം പുറത്തുവരുന്നത് വരെ വിപണിയിലെ അനിശ്ചിതത്വം തുടരുമെന്നാണ് വിപണിവൃത്തങ്ങള്‍ നല്കുന്ന സൂചന നല്‍കുന്നത്.