സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചില പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കില്‍ ഇന്ന് മുതല്‍ നേരിയ തോതില്‍ വര്‍ധന വരുത്തി. സ്ഥിരനിക്ഷേപത്തിന് 0.05 മുതല്‍ 0.10 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ സ്ഥിരനിക്ഷേപത്തിനും പലിശ വര്‍ധനവ് ബാധകമല്ല.
രണ്ട് വര്‍ഷവും മൂന്ന് വര്‍ഷം വരെയുമുള്ള സ്ഥിര നിക്ഷേപ പലിശ 6.75ല്‍ നിന്ന് 6.8 ശതമാനമായി ഇന്ന് മുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.