Latest News

പഠനോപകരണങ്ങള്‍ വിദ്യാലയങ്ങളില്‍ സൂക്ഷിക്കാം; സ്‌കൂള്‍ ബാഗിന്റെ ഭാരം നിയന്ത്രിക്കുന്നു

ന്യൂഡല്‍ഹി: സ്‌കൂള്‍ ബാഗിന്റെ ഭാരം നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പു വരുത്തേണ്ടത് സ്‌കൂളുകളും സംസ്ഥാന സര്‍ക്കാരുകളും. സ്‌കൂളുകള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തി സിബിഎസ്ഇ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്നു മാനവശേഷി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്ര നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കേണ്ട വിഷയങ്ങളേതൊക്കെയെന്നു മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പുസ്തകഭാരം കുറയ്ക്കുന്നതിനായി ആവശ്യമെങ്കില്‍ പഠനോപകരണങ്ങളും പുസ്തകങ്ങളും സ്‌കൂളുകളില്‍ സൂക്ഷിക്കാന്‍ സൗകര്യമേര്‍പ്പെടുത്തണം.

എന്നാല്‍, പരിഷ്‌കാരം വിജയിക്കണമെങ്കില്‍ മാതാപിതാക്കളുടെയും സഹകരണം അത്യാവശ്യമാണ്. വേണ്ടത്ര പഠിപ്പിക്കുന്നില്ലെന്നും ഗൃഹപാഠം പോരെന്നും പരാതിപ്പെടുന്നവരെ ബോധവല്‍ക്കരിക്കണം.അതേസമയം, പുസ്തകഭാരവും പഠനഭാരവും കുറയ്ക്കുന്നതിന് ആനുപാതികമായി പഠനസമയവും പരിഷ്‌കരിക്കേണ്ടി വരും.

*ഭാരം കിലോഗ്രാമില്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top