Breaking News

2.0യുടെ റിലീസ് തടയണമെന്ന് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടന

രജനീകാന്ത് ചിത്രം 2.0യ്‌ക്കെതിരെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സിഒഎഐ. ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ റിലീസ് തടയണമെന്നാണ് സംഘടനയുടെ ആവശ്യം. മൊബൈല്‍ ഫോണുകളുടെ സാങ്കേതികതകളെക്കുറിച്ച് ചിത്രം അശാസ്ത്രീയത പ്രചരിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് സംഘടന സിനിമയുടെ റിലീസ് തടയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തങ്ങളുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് വരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സംഘടന സെന്‍സര്‍ ബോര്‍ഡിനും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രൊമോഷണല്‍ വീഡിയോകളും ഉടനടി നിരോധിക്കണമെന്നും പരാതിയില്‍ പറയുന്നു. വ്യഴാഴ്ച്ചയാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. റിലീസിന് മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരത്തിലൊരു പ്രതിസന്ധി.

അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരെ ആക്രമിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും കൊലയാളികളാണെന്നും പറയുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top