കണ്ണൂര്‍: എസ്.പി യതീഷ് ചന്ദ്രയെ പരാമര്‍ശിച്ചു ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസ്. കണ്ണൂരില്‍ നടന്ന ബിജെപി എസ്.പി ഓഫീസ് മാര്‍ച്ചിനിടെയാണ് സംഭവം.
യതീഷ് ചന്ദ്ര ബൂട്ടിട്ടു ചവിട്ടാന്‍ വന്നാല്‍ ദണ്ഡ കയ്യിലുള്ളവരാണ് ആര്.എസ്.എസുകാര്‍ എന്നായിരുന്നു പ്രസംഗം. ആയുധമുറ പടിച്ചവരാണ് ആര്.എസ്.എസുകാര്‍ എന്നും പരാമര്‍ശമുണ്ടായിരുന്നു.