ശബരിമല വിഷയത്തില്‍ സഭ പ്രതിഷേധത്തില്‍ മുങ്ങിയപ്പോള്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലും പിസി ജോര്‍ജ് എംഎല്‍എയും സഭയിലെത്തിയത് കറുപ്പുടുത്ത്. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് കറുത്ത വസ്ത്രം ധരിച്ച് എംഎല്‍എമാര്‍ സഭയിലെത്തിയത്. ബിജെപി നിലപാടുകളോട് യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതിപക്ഷ ബഹളം കാരണം സഭാ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.